ശ്രീ മൂകാംബികായെ നമഃ

സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ
സൗരയൂഥമടക്കം അനേകകോടി താരാസമൂഹങ്ങളടങ്ങിയ പ്രപഞ്ചത്തിൻറെ ജനനിയും, ശ്രീ ലളിതാസഹസ്രനാമസ്തോത്രത്തിൽ 'അനേകകോടി ബ്രഹ്മാ ണ്ഡജനനീ ദിവ്യവിഗ്രഹാ' എന്ന് വാഴ്ത്തപ്പെടുകയും ചെയ്യുന്ന പരാശക്തി ദിവ്യപ്രഭ ചൊരിയുന്ന അപൂർവ സന്നിധിയാണ് ശ്രീ മൂകാംബികാക്ഷേത്രം. പ്രകൃതിഭംഗിയാൽ ഇത്രയും സുന്ദരമായ ഒരു ക്ഷേത്രം ഭാരതത്തിൽ മറ്റൊന്നുണ്ടോയെന്നുതന്നെ സംശയമാണ്. പല പ്രശസ്‌ത ക്ഷേത്രങ്ങളിലും ലഭിക്കാത്ത ശാന്തത കൊല്ലൂരിൽ അനുഭവിച്ചറിയാൻ അമ്മയുടെ ഭക്തർക്ക് ക ഴിയുന്നത്

അതുകൊണ്ടുതന്നെയാകാം. ജഗദ്‌മാതാവായ മൂകാംബിക ദേവിയുടെ ഇ ച്ഛയാൽ മാത്രം രൂപം കൊണ്ട്; ഇന്ന് പതിനായിരക്കണക്കിന് ഭക്തരുടെ സംഘമസ്‌ഥാനമായി മാറിയിരിക്കുന്ന കൂട്ടായ്‌മയാണ് ശ്രീ മൂകാംബിക ഡിവോട്ടീസ് .

2022 ജനുവരിയിൽ ആണ് മൂകാംബിക ഭക്തരായ ആളുകളുടെ ഈ കൂട്ടായ്മ ആരംഭിച്ചത്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മൂകാംബിക ഭക്തരെ ഒരുമിച്ചുകൂട്ടിയുള്ള ഈ കൂട്ടായ്‌മ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും ജില്ലാതല സമിതികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു. അതു വഴി ലോകത്തിന്റെറെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ ഉള്ള മൂകാംബിക ഭക്തരായ ധാരാളം ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും അമ്മയുടെ അനുഗ്രഹത്താൽ സാധിച്ചു.

 

tr

ഇത്തരത്തിലുളള ഒരു കൂട്ടായ്‌മകൊണ്ട് ക്ഷേത്രത്തിനും, ഭക്തർക്കും, സമൂഹ ത്തിനും ഗുണകരമായ പ്രവർത്തനങ്ങൾ ഉണ്ടാകണം എന്നനിലക്ക് 2022 മാ ർച്ച് മുതൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ട്രസ്‌റ്റിൻ്റെ നേതൃത്വത്തിൽ കേരളത്തിലും, ക്ഷേത്രസന്നിധിയിലുമായി നടത്തിവരുന്നു. യാതൊരു തരത്തിലും ഉള്ള വിവേചനങ്ങളും വേർതിരിവുകളും ഇല്ലാതെ അമ്മയുടെ ഭക്തരെ സഹോദരങ്ങളായി കണ്ട് കഴിഞ്ഞ നാല് വർഷമായി നമ്മൾ പ്രവർത്തിക്കുകയാണ്.

ഒരു തരത്തിലുള്ള കക്ഷിരാഷ്ട്രീയവുമായും മൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റി ന് ബന്ധമില്ല. ഈ കൂട്ടായ്‌മയുടെ ഭാഗമാകാൻ ഉള്ള മാനദണ്ഡം ശ്രീ മൂ കാംബിക ഭക്തർ ആയിരിക്കണം എന്നതുമാത്രമാണ്. നമ്മുടെ എല്ലാ പ്രവർ ത്തനങ്ങളും നിയമവിധേയവും, കൂട്ടായ്‌മ ഇന്ത്യൻ ട്രസ്‌റ്റ് ആക്ട് പ്രകാരം രജി സ്‌റ്റർ ചെയ്തിട്ടുള്ളതും ആണ്. മൂകാംബിക ക്ഷേത്രവുമായി ഒരുതരത്തിലും ഉള്ള ഔദ്യോഗിക ബന്ധവും മൂകാംബിക ഡിവോട്ടീസ് ട്രസ്റ്റിനില്ല. എന്നാൽ അമ്മയുടെ ഭക്തരായ നമ്മൾ നടത്തി വരുന്ന സത്കർമ്മങ്ങൾക്ക് എല്ലാവരിൽനിന്നും അനുഗ്രഹാശിസുകളും പിന്തുണയും ലഭിക്കുന്നുണ്ട്.

s

ചന്ദന സമർപ്പണം

2022 മാർച്ച് മാസത്തിൽ കേവലം 130ൽ താഴെ ആളുകളാണ് ട്രസ്‌റ്റിനൊപ്പമുണ്ടായിരുന്നത്. തദവസരത്തിലാണ് ചന്ദന സമർപ്പണം എന്ന കാര്യം ചർച്ച ചെയ്യുന്നതും, കൂട്ടായ്‌മയുടെ ആദ്യഘട്ട പ്രവർത്തനം എന്ന നില യ്ക്ക് എല്ലാ ദിവസവും അമ്മക്ക് എല്ലാ പൂജകൾക്കും ഉപയോഗിക്കുന്ന ചന്ദനം സമർപ്പിക്കുക എന്ന കാര്യം ആരംഭിക്കുന്നതും. ജഗദ്ജനനിയുടെ അനുഗ്രഹത്താൽ 2022 ഏപ്രിൽ വിഷുമുതൽ കഴിഞ്ഞ 3 വർഷമായി അത് മുടങ്ങാതെ നടന്നുവരികയാണ്. ചന്ദന സമർപ്പണത്തിൻ്റെ വാർഷികവും ശങ്കരജയന്തി ആഘോഷവും എല്ലാവർഷവും 3-4 ദിവസത്തെ ആഘോഷമായി കൊല്ലൂരിൽ വച്ച് നടത്തിവരുന്നു.

20

ക്ഷേത്രദർശനം

ആരംഭം മുതൽ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തർക്ക് ആവ ശ്യമായ യാത്രാസംബന്ധിയായ സഹായങ്ങളും, മറ്റ് അത്യാവശ്യ സേവനങ്ങ ളും ട്രസ്‌റ്റ് നൽകിവരുന്നു ഇതിനായി 24 മണിക്കൂറും നമ്മുടെ അഡ്‌മിൻ ടീം പ്രവർത്തന സജ്ജമാണ്. ഒരു മാസം ഏകദേശം 350നും 500നും ഇടക്ക് ആളുകൾക്ക് ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകിവരുന്നുണ്ട്. സംശയനിവാരണങ്ങൾ നടത്തുന്നതിലൂടെ നമ്മളുമായി ബന്ധപ്പെടുന്ന ഒട്ടേറെ ആളുകളുടെ വളരെക്കാലമായുണ്ടായിരുന്ന തെറ്റി ധാരണകൾ അകറ്റാനും യഥാവിധി ക്ഷേത്രദർശനം അവർക്ക് ചെയ്യാനും, പ രമാവധി അറിവുകൾ ആളുകളിലേക്ക് പകരാനും നമുക്ക് സാധിച്ചിട്ടുണ്ട്. ട്ര സ്റ്റിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ജനുവരി മാസത്തിൽ നടത്തിവരുന്ന വനത്തിലൂടെയുള്ള കുടജാദ്രി യാത്ര പങ്കെടുക്കുന്ന ഒരോ ഭക്തൻ്റെയും മനസ്സും ശരീരവും നവീകരിക്കുന്നതാണ്

2

ശങ്കരജയന്തി ആഘോഷം

ആരംഭം മുതൽ എല്ലാവർഷവും ശങ്കര ജയന്തി നൂറുകണക്കിന് കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന സ്റ്റേജ് പ്രോഗ്രാമുകൾ, കുടജാദ്രി യാത്ര, സാംസ്കാരികസംഗമം തുടങ്ങിയ പരിപാടികളോടെ കുടജാദ്രിയിലും കൊല്ലൂരിലും വലിയ ആഘോഷമായി നടത്തിവരുന്നു. 2025 വർഷത്തെ ശങ്കരാജയന്തി ആഘോഷത്തിൽ ശൃംഗേരി ശങ്കരാചാര്യർ ശ്രീ ശ്രീ വിധുശേഖരഭാരതി മഹാസ്വാമികൾ പങ്കെടുത്തു, 1380 പേര് പങ്കെടുത്ത 4 ദിവസത്തെ ആഘോഷപരിപാടികളിൽ നൂറിലധികം ജീപ്പുകളിൽ ഭക്തർ കുടജാദ്രിയിൽ ഒരുമിച്ചെത്തി.

പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ഭക്തർക്കും ക്ഷേത്രദർശന സംബന്ധിയായ സഹായങ്ങൾ ചെയ്യുക എന്നത് നമ്മുടെ പ്രാഥമിക ലക്ഷ്യത്തിൽ ഉൾപ്പെടുന്നതാണ്. സാധാരണക്കാരായ ഭക്തർക്ക് ഏറ്റവും കുറഞ്ഞ നിര ക്കിൽ താമസിക്കാനും, ഏറ്റവും ശുദ്ധമായ ആഹാരം കുറഞ്ഞ നിരക്കിലോ സൗജന്യമയോ (പ്രഭാത ഭക്ഷണം) ലഭ്യമാക്കുക, ആദ്യമായി യാത്ര ചെയ്യുന്നവ ർക്കും, അധികം യാത്ര ചെയ്‌ത്‌ പരിചയം ഇല്ലാത്തവർക്കും ആവശ്യമായ സഹായങ്ങൾ ചെയ്യുക, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ അതത് സമയത്ത് ഭക്തർക്ക് ലഭ്യമാക്കുക, പ്രായമായവർക്കും, കൂടെ വരാനും കൊണ്ടുപോകാനും ആളുകൾ ഇല്ലാത്തവർക്ക് വേണ്ടി എല്ലാ മാസവും ലഭേച്ഛയില്ലാതെ യാത്രകൾ സംഘടിപ്പിക്കുക എന്നിവയെല്ലാം ട്രസ്റ്റിന്റെ ല ക്ഷ്യങ്ങളാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് ജീവിതത്തിൽ ഇതുവരെ മൂകാംബികയിൽ എത്താൻ സാധിക്കാത്ത ആളുകൾക്ക് അമ്മയെ കണ്ടുതൊഴാനുള്ള സൗകര്യവും നമ്മൾ ചെയ്യുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടു ന്നവരെ ഘട്ടം ഘട്ടമായി ഈ തരത്തിൽ കൊണ്ടുപോകും. സാധാനയുടെ ഭാ ഗമായും, ഭജനം ഇരിക്കുന്ന ആവശ്യത്തിന് വേണ്ടിയും വരുന്ന ആളുകൾക്ക് കൂടുതൽ ദിവസം നിൽക്കേണ്ട സാഹചര്യം ഉണ്ടാകും അത്തരം ആകുകൾ ക്ക് വേണ്ടി ഒരു താമസ സംവിധാനം ഉണ്ടാവുക എന്നത് മൂകാംബികയിൽ അത്യാവശ്യ കാര്യമാണ്. ഇത്തരത്തിൽ അടിസ്‌ഥാനപരമായി ക്ഷേത്രത്തിൽ ദ ർശനത്തിന് വരുന്ന ഭക്തർക്ക് അടിസ്‌ഥാനപരമായി വേണ്ടകാര്യങ്ങൾ തന്നെ ഒട്ടനവധിയുണ്ട്. ഇതെല്ലാം ഒരു കൂട്ടായ്‌മയുണ്ടെങ്കിൽ മാത്രമേ സാധ്യമാകൂ. ഒന്നോ രണ്ടോ വ്യക്തികൾ ചിന്തിച്ചതുകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് പരിഹാരം ഉണ്ടാവില്ല.

ആദ്ധ്യാത്മിക ഉന്നതി

മൂകാംബിക ക്ഷേത്രവുമായിബന്ധപ്പെട്ട ആചാരങ്ങൾ, അനുഷ്‌ഠാനങ്ങൾ, ഉ പാസാനകൾ, ശക്തി സാധാനക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ താൽപ്പര്യ മുള്ള, അറിയാൻ/അഭ്യസിക്കാൻ താൽപ്പര്യമുള്ള ആളുകൾക്ക് അത്തരം സൗ കര്യങ്ങൾ ഒരുക്കുക. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിവ് പകരുന്ന പുസ്‌ത കങ്ങൾ പ്രസിദ്ധീകരിക്കുക, പ്രോഗ്രാമുകൾ സംഘടിപ്പിക്കുക എന്നി വയെല്ലാം നടത്തുന്നതിലൂടെ നമ്മളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ആളുക ളുടെ ആധ്യാത്മിക ഉന്നതിയും വൈജ്ഞാനിക ഉന്നതിയും സാധ്യമാകും. അ തിനായി പ്രഗത്ഭരായ ഗുരുക്കന്മാരുടെയും, പണ്ഡ‌ിതരുടെയും, ക്ഷേത്ര പുരോഹിതരുടെയും സാന്നിധ്യം നമ്മുടെ എല്ലാ തരം പ്രവർത്തനങ്ങളിലും ഉ ണ്ടാകും. ഇത്തരത്തിൽ നമ്മൾ ആദ്യമായി പ്രസിദ്ധീകരിച്ച ശ്രീ കോലാപുര ക്ഷേത്ര മാഹാത്മ്യം എന്ന പുസ്‌തകത്തിൻ്റെ പ്രകാശനം തിരുവനന്തപുരത്ത് വച്ചാണ് നടന്നത്.

ഇതിനെല്ലാം പുറമെ ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്ന ഒരു കൈത്താ ങ്ങായി നമ്മുടെ ഈ ഒരു കൂട്ടായ്‌മ മാറേണ്ടതുണ്ടെന്ന വളരെ വലിയ ലക്ഷ്യ മാണ് മൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റിന് മുമ്പിലുള്ളത്. സാമ്പത്തിക ബുദ്ധിമു ട്ട് അനുഭവിക്കുന്ന പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി സ്വ യംപര്യാപ്തമാകുന്നതുവരെ അവരുടെ ചെലവുകൾ ഏറ്റെടുക്കുക, കലാരം ഗത്ത് അഭിരുചിയുള്ള കുട്ടികൾക്ക് അവർ മികവ് പുലർത്തുന്ന മേഖലയിൽ തുടർപഠനത്തിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതെല്ലാം ലക്ഷ്യങ്ങളിൽ പെടുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ലളിതാസഹസ്രനാമ പഠനത്തിലൂടെ 10000 ൽ അധികം ആളുകളെ സഹസ്രനാമജപം പരിശീലിപ്പിക്കാൻ ട്രസ്റ്റിൻ്റെ പ്രവർത്തനംകൊണ്ട് സാധിച്ചിട്ടുണ്ട്.

എല്ലാ മാസവും നിശ്ചിത അംഗങ്ങൾ ചേർന്ന് സാമൂഹികമായി ചെയ്യുന്ന ചന്ദന സമർപ്പണം, നവചണ്ഡികാഹോമം, ഉദയാസ്തമനപൂജ എന്നിവ വർഷങ്ങളായി മുടങ്ങാതെ നടന്നുവരുന്നു. ഇത്തരം കാര്യങ്ങൾക്ക് സ്ഥിരമായി ഇതിൻ്റെ ഭാഗമായ അംഗങ്ങളിൽനിന്നല്ലാതെ മറ്റ് ആളുകളിൽനിന്നും ട്രസ്റ്റ് യാതൊരു തരത്തിലുള്ള പണപ്പിരിവും നടത്തുന്നില്ലഎന്നകാര്യം ഓർമിപ്പിച്ചുകൊള്ളട്ടെ.

 പഠന സഹായം, പഠനോപകരണവിതരണം, വസ്‌ത്രദാനം, പരിസ്ഥിതി പ്രവർത്തനം, തീർത്ഥയാത്രകൾ തുടങ്ങിയ കാര്യങ്ങളിലൂടെ ഓരോവർഷവും ആയിരത്തിലധികം ആളുകളെ സേവിക്കാൻ നമ്മുടെ ഈ കൂട്ടായ്മക്ക് സാധിക്കുന്നുണ്ട് എന്നത് അഭിമാനകരമായ കാര്യമാണ്.

"ലോകാനാം വരദാ ഭവ:"
എന്ന ദുർഗാ സപ്തശതിയിലെ മഹാവാക്യം മുൻനിർത്തി പ്രവർത്തിക്കുന്ന MOOKAMBIKA DEVOTEES TRUST ൻ്റെ പ്രവർത്തനം ആധ്യാത്മിക - സാമൂഹിക - സാംസ്കാരിക സമന്വയമാണ്.

കക്ഷിരാഷ്ട്രീയങ്ങൾക്ക് അധീതമായി, വർണ, വർഗ്ഗ, ലിംഗ വ്യത്യാസമില്ലാതെ ഇത്തരം ഒരു കൂട്ടായ്മ‌ യുടെ ഭാഗമായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള എല്ലാവർക്കും നമ്മുടെ പ്ര വർത്തനങ്ങളുടെ ഭാഗമാകാം.
Scroll to Top